headerlogo
politics

പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ സ്ഥിര നിയമനം നടത്തണം; കെ.പി.പി.എ

കെ.പി.പി.എ പേരാമ്പ്ര ഏരിയാ ജനറൽ ബോഡി യോഗത്തിൽ ഷീജ രജീഷ് അധ്യക്ഷയായി

 പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ സ്ഥിര നിയമനം നടത്തണം; കെ.പി.പി.എ
avatar image

NDR News

22 Sep 2022 09:15 PM

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ ആവശ്യത്തിന് ഡോക്ടർമാരുടേയും ഫാർമസിസ്റ്റുമാരുടേയും സ്ഥിര നിയമനം നടത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പേരാമ്പ്ര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇല്ലാത്തത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

       ചേനോളി റോഡിലെ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കെ.പി.പി.എ പേരാമ്പ്ര ഏരിയാ ജനറൽ ബോഡി യോഗത്തിൽ ഷീജ രജീഷ് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം ജയൻ കോറോത്ത്, ഏരിയ സെക്രട്ടറി രാജീവൻ പി, സുലിഷ, ലെനീഷ് പി എന്നിവർ സംസാരിച്ചു.

NDR News
22 Sep 2022 09:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents