ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ സഹകരണ പ്രസ്ഥാനത്തിന് വലിയ പങ്ക്; അഡ്വ: കെ. പ്രവീൺകുമാർ
കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് ക്യാമ്പ് അഡ്വ: കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: സ്വാതന്ത്ര്യാനന്തര ഭാരത്തിന്റെ സമ്പത്ത് വ്യവസ്ഥ ശക്തിപ്പെടുത്തിയതിൽ സഹകരണ പ്രസ്ഥാനം ശക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇത് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺ കുമാർ പ്രസ്താവിച്ചു. മഹത്തായ സഹകരണ പ്രസ്ഥാനത്തെ വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടുവണ്ണൂർ ഗ്രീൻ പെരേസോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ അധ്യക്ഷത വഹിച്ചു. കെ.സി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ. ഡി. സാബു മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി ട്രഷറർ ടി. ഗണേഷ് കുമാർ, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് ഇ. അജിത്കുമാർ, സെക്രട്ടറി ടി. നന്ദകുമാർ, സംസ്ഥാന സെക്രട്ടറി സി. വി. അജയൻ, കെ. സുരേഷ് ബാബു, പൂക്കോട്ട് ബാബുരാജ്, എ. പി. ഷാജി, സി. എം. സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ കെ. സ്വാഗതവും ട്രഷറർ അനൂപ് നന്ദിയും പറഞ്ഞു.