ലഹരിക്കെതിരെ ഡിവൈഎഫ്ഐ ജനകീയ കവചം
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി. ബബീഷ് ഉദ്ഘാടനം നിർവഹിച്ചു

എലത്തൂർ: എലത്തൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ജനകീയ സദസ്സ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി. ബബീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സി. വി. നസീർ അധ്യക്ഷനായ പരിപാടിയിൽ പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി. ആർ. രഗീഷ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
സിപിഐഎം എലത്തൂർ ലോക്കൽ സെക്രട്ടറി ഒ. കെ. ശ്രീലേഷ്, എൻ.സി.പി ജില്ലാ വൈസ് പ്രസിഡണ്ട് ടി. പി. വിജയൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ. കെ. രമേശ്, സി.എം.സി ബോയ്സ് ഹൈസ്കൂൾ പിടിഎ പ്രസിഡണ്ട് വി. ബൈജു, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
മേഖല സെക്രട്ടറി വി. സബീഷ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഗദ്ദാഫി നന്ദിയും പറഞ്ഞു. സി. വി. നസീർ കൺവീനറായും അഡ്വ. പി. പി. റഷീദ് ചെയർമാനായും ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു.