പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എം എസ് എഫ് മാർച്ച്
സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എം.എസ്.എഫ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി റഹൂഫ്, ഹരിത ജില്ലാ പ്രസിഡന്റ് റിസ്വാന ഷെറിൻ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാദ് ചോറാദ്, ജില്ലാ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ശമീർ പാഴൂർ, എ.പി ഹംസ, മുഹമ്മദ് പേരോട്, നൂറുദ്ദീൻ ചെറുവറ്റ, സബിത് മായനാട്, അനസ് കടലാട്ട്'എന്നിവർ സംസാരിച്ചു.
സ്കൂളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കൊണ്ട് പി.ടി.എയും സ്റ്റാഫ് കൗൺസിലും തീരുമാനമെടുത്തിരുന്നു. ഹിജാബ് ധരിക്കാൻ അനുവാദം ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി നല്കിയ നിവേദനമാണ് വിഷയം ചർച്ചയാക്കി മാറ്റിയത് എന്നാൽ സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ പാടില്ലെന്ന് സ്കൂൾ അധികൃതർ തീരുമാന മെടുക്കുകയായിരുന്നു.