വിദ്യാർത്ഥിയെ ക്യാന്റീൻ ജീവനക്കാരൻ മർദ്ദിച്ച സംഭവം; പ്രതിഷേധവുമായി കെ.എസ്.യു
സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞും സ്കൂൾ അധികൃതർ പോലീസിൽ പരാതിനൽകാഞ്ഞതോടെയാണ് പ്രതിഷേധമുയർന്നത്

കോക്കല്ലൂർ: കോക്കല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ക്യാന്റീൻ ജീവനക്കാരനും പിടിഎ അംഗവുമായ വ്യക്തി ക്രൂരമായി അക്രമിച്ചതിനെതിരെ കെ. എസ്. യു പ്രതിഷേധം ഉയർത്തി.
സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞും സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകാൻ തയ്യാറാവാത്തതിനെ തുടർന്നാണ് കെ.എസ്.യു ഇടപെടലുണ്ടായത്. കെ.എസ്.യു ആവശ്യത്തെ തുടർന്ന് അക്രമിയെ പി.ടി.എ കമ്മിറ്റിയിൽ നിന്നും നീക്കം ചെയ്തു. പ്രതിക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തു.
കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ, മുൻ പ്രസിഡന്റ് രോഹിത് പുല്ലങ്കോട്ട്, സെക്രട്ടറി ഷഹൽ സി. വി, സാദുർ റക്കീബ്, മണ്ഡലം പ്രസിഡന്റ് ആദിൽ കോക്കല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.