headerlogo
politics

ഞായറാഴ്ച സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് നടത്താനുള്ള തീരുമാനം മാറ്റണം

ഞായർ കുർബാനയുടെ സമയം മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ നിർബന്ധിക്കരുത്

 ഞായറാഴ്ച സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് നടത്താനുള്ള തീരുമാനം മാറ്റണം
avatar image

NDR News

30 Sep 2022 08:13 AM

തിരുവനന്തപുരം:അവധി ദിനമായ ഞായറാഴ്ച കേരളത്തിലെ മുഴുവൻ സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ ക്ലാസ് നടത്താനുള്ള തീരുമാനം കൂടിയാലോചന ഇല്ലാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണെന്ന് എൻ. ടി. യു.ക്രിസ്തുമത വിശ്വാസികളുടെ ഞായർ കുർബാനയുടെ സമയം മുഖ്യമന്ത്രിയുടെ പ്രസംഗം ലൈവായി സ്കൂളിൽ വന്ന് കേൾക്കണം എന്ന നിർദ്ദേശം അപക്വമാണ്.

         പൊതു അവധിയായ ഞായറാഴ്ചയ്ക്ക് പകരം സൗകര്യപ്രദമായ മറ്റൊരു ദിവസം കണ്ടെത്തണം.ലഹരിയുടെ പേരിൽ മുഖ്യമന്ത്രിയുടെ പ്രസംഗം നാട്ടുകാരെ കേൾപ്പിക്കാനുള്ള രാഷ്ട്രീയ ശ്രമമാണ് സർക്കാർ നടത്തുന്നത്. ലഹരിക്ക് ബദൽ മുഖ്യമന്ത്രിയുടെ പ്രസംഗമല്ല.

       സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ശക്തമായ നടപടി സർക്കാർ കൈകൊള്ളണം. നാർക്കോട്ടിക്സ് വിപത്തുകളെ ചൂണ്ടിക്കാണിച്ച ബിഷപ്പിനെതിരെ കൊലവിളി നടത്തിയവരെ സംരക്ഷിച്ച സർക്കാർ, ലഹരി വിരുദ്ധതയുടെ പേരിൽ നടത്തുന്നത് പ്രഹസനമാണെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ്കുമാർ പറഞ്ഞു.

NDR News
30 Sep 2022 08:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents