കീഴരിയൂരിൽ സി.എച്ച് അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു
യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ നടേരി ഉദ്ഘാടനം നിർവഹിച്ചു

മേപ്പയ്യൂർ: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് നേതാവ് സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണവും അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി ബി.എഡ് എൻട്രൻസ് എക്സാമിനേഷനിൽ രണ്ടാം റാങ്ക് ജേതാവ് ടി. പി. സുമയ്യയ്ക്കുള്ള അനുമോദ സദസ്സും കീഴരിയൂർ സി.എച്ച് സൗധത്തിൽ വെച്ച് നടന്നു.
യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ഫാസിൽ നടേരി ഉദ്ഘാടനം നിർവഹിച്ചു. ടി.യു സൈനുദീൻ ആധ്യക്ഷനായി. ഖത്തർ കെ.എം.സി.സി കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരവും ചടങ്ങിൽ സുമയ്യക്ക് നൽകി.
കുന്നുമ്മൽ നൗഷാദ്, ടി. കുട്ട്യാലി, എ. മൊയ്തീൻ, ടി. എ. സലാം, കെ. റസാക്ക്, സത്താർ കീഴരിയൂർ, ടി. പി. ബഷീർ, സാബിറ നടുക്കണ്ടി, നസീർ തിരുമംഗലത്ത്, അൻസിൽ കീഴരിയൂർ എന്നിവർ സംസാരിച്ചു.