headerlogo
politics

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രതാ കൂട്ടായ്മകൾ രൂപപ്പെടണം: പി. എം. ഷബീറലി

ലോഹ്യാ ദിനത്തിൽ യുവജനതാദൾ കൊഴുക്കല്ലൂർ മേഖലാ ശിൽപ്പശാല സംഘടിപ്പിച്ചു

 അന്ധവിശ്വാസങ്ങൾക്കെതിരെ  ജാഗ്രതാ  കൂട്ടായ്മകൾ രൂപപ്പെടണം: പി. എം. ഷബീറലി
avatar image

NDR News

13 Oct 2022 06:50 PM

മേപ്പയൂർ: നരബലി പോലുള്ള പ്രാകൃത ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആധുനിക സമൂഹത്തിലും നടക്കുന്നു എന്നത് ഖേദകരമാണെന്ന് സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ പി. എം. ഷബീറലി അഭിപ്രായപ്പെട്ടു. ലോഹ്യാ ദിനത്തിൽ യുവജനതാദൾ സംഘടിപ്പിച്ച കൊഴുക്കല്ലൂർ മേഖലാ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

       സമൂഹത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ട ഇത്തരം അനാചാരങ്ങൾ വീണ്ടും നടക്കുമ്പോൾ നവോത്ഥാന മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത്. അനാചാരങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് ജാഗ്രതാ കൂട്ടായ്മകൾ രൂപപ്പെടണം. ഇതിനു വേണ്ടി യുവജന പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

       കെ. എം. പ്രമീഷ് അധ്യക്ഷത വഹിച്ചു. എൽ ജെ ഡി ജില്ലാ സെക്രട്ടറി ജെ. എൻ. പ്രേം ഭാസിൻ ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി. എൽ ജെ ഡി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.എം ബാലൻ, ബി.ടി സുധീഷ് കുമാർ, പി ബാലകൃഷ്ണൻ കിടാവ്, കെ. കെ. നിഷിത, മിനി അശോകൻ, കെ. ലിഗേഷ്, ലിൻസ ചന്ദ്രൻ , പി.കെ ലാലു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

NDR News
13 Oct 2022 06:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents