മേപ്പയൂരിൽ ലൂക്കോസ് വാതപ്പിള്ളിലിനെ അനുസ്മരിച്ചു
ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ ട്രഷറർ ലൂക്കോസ് വാതപ്പിള്ളിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കർഷക കോൺഗ്രസ്സ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു.
സി. പി. ബാലൻ അധ്യക്ഷനായി. കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയംഗം സി. എം. ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. പി. വേണുഗോപാലൻ, മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ്, കൂനിയത്ത് നാരായണൻ, കെ. പി. രാമചന്ദ്രൻ, സലാം നാഗത്ത്, വി. കെ. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.