headerlogo
politics

അഴിമതി ആരോപിച്ച് കൊയിലാണ്ടി നഗരസഭയിലേക്ക് ബിജെപി മാർച്ച്

ഭരണ സമിതിക്ക് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്ന് ജില്ലാ പ്രസിഡന്റ്

 അഴിമതി ആരോപിച്ച് കൊയിലാണ്ടി നഗരസഭയിലേക്ക് ബിജെപി മാർച്ച്
avatar image

NDR News

22 Oct 2022 03:49 PM

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ അധികൃതരുടെ അഴിമതിക്കും കെടുകാര്യ ത്തിനുമെതിരെ ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ നഗരസഭ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് വി കെ സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അഴിമതിയിൽ കുളിച്ച നഗരസഭ ഭരണസമിതിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. 

       അതു കൊണ്ട് എത്രയും പെട്ടെന്ന് ഭരണസമിതി രാജിവെച്ച് പുറത്തു പോകണം. ബിജെപി മണ്ഡലം പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ കെ വൈശാഖ് വി.കെ. ജയൻ,വായനാരി വിനോദ് കുമാർ, അഡ്വക്കേറ്റ് വികെ സത്യൻ എന്നിവർ സംസാരിച്ചു.

 

 

NDR News
22 Oct 2022 03:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents