ആംബുലൻസ് ഡ്രൈവർമാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം - എസ്.ടി.യു
രാത്രി കാലങ്ങളിൽ വാഹനത്തിൽ നിലവിലുള്ള ലൈറ്റുകൾ മതിയാവാതെ വരുമെന്നതാണ് യാഥാർത്ഥ്യമെന്നും യോഗം

കോഴിക്കോട്: ആംബുലൻസിൽ ക്രാഷ് ഗാർഡിന്റെയും ഫോഗ് ലൈറ്റിന്റെയും പേര് പറഞ്ഞു ആംബുലൻസുകൾക്ക് ഭീമമായ തുക ഫൈനിടുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി അങ്ങേയറ്റം നിരാശാ ജനകവും അപലപനീയവുമാണന്നും ഇതിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് പിന്തിരിയണമെന്ന് ആംബുലൻസ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാതിരാത്രികളിൽ കുണ്ടും കുഴികളും നിറഞ്ഞ റോഡുകളിലൂടെ അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ഹോസ്പിറ്റലുകൾ ലക്ഷ്യമാക്കി പായുമ്പോൾ വാഹനത്തിൽ നിലവിലുള്ള ലൈറ്റുകൾ മതിയാവാതെ വരുമെന്നത് ഒരു യഥാർഥ്യമാണെന്നും യോഗം വിലയിരുത്തി. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ആംബുലൻസുകൾക്ക് പ്രത്യേക പരിഗണന ഈ വിഷയത്തിൽ വേണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് യു. എ. ഗഫൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹീർ പള്ളിത്താഴം, നൗഷാദ് കൊഴങ്ങോറൻ, സക്കരിയ പയ്യോളി, അനസ് കുറ്റ്യാടി, ജലീൽ പൂനത്ത്, ശിഹാബ് കൈതപ്പൊയിൽ എന്നിവർ സംസാരിച്ചു. ബഷീർ ഈങ്ങാപ്പുഴ സ്വാഗതവും റിയാസ് കുന്ദമംഗലം നന്ദിയും പറഞ്ഞു.