ഗവർണറുടെ നടപടികൾക്കെതിരെ ചാലിക്കരയിൽ എൽ.ഡി.എഫ് പ്രതിഷേധം
കാലിക്കറ്റ് സർവ്വകലാശാല സിൻ്റിക്കേറ്റ് മെമ്പർ കെ. കെ. ഹനീഫ ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: കേരളത്തിന്റെ സർവ്വകലാശാലകളെ പോലും കാവിവൽക്കരിക്കാനുള്ള ആർ എസ് എസിന്റെ അജണ്ട നടപ്പിലാക്കാൻ വേണ്ടി ശ്രമിക്കുന്ന കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി എൽ.ഡി.എഫ് നൊച്ചാട് സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിക്കരയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കാലിക്കറ്റ് സർവ്വകലാശാല സിൻ്റിക്കേറ്റ് മെമ്പർ കെ. കെ. ഹനീഫ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കെ. പി. ആലികുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. കെ. രാജൻ, എടവന സുരേന്ദ്രൻ, ലത്തീഫ് വെള്ളിലോട്ട്, സി. ബാലൻ, പി. സുരാജ് എന്നിവർ സംസാരിച്ചു.