സർവകലാശാല തകർക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കും :എം കെ മുനീർ
സർവ്വകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമം നടത്തുന്നു
നടുവണ്ണൂർ:ഇടതുപക്ഷ ഗവൺമെന്റും ഗവർണറും ചേർന്ന് സർവകലാ ശാലകളെ തകർക്കാനുള്ള നീക്കം ജനാധിപത്യ കേരളം ചെറുത്തു തോൽപ്പിക്കുമെന്ന് മുസ്ലിം ലീഗ് നിയമസഭാ കകക്ഷി ഉപനേതാവ് ഡോക്ടർ എം കെ മുനീർ എംഎൽഎ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാജിദ് നടുവണ്ണൂരിന് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ നൽകിയ ലിസ്റ്റ് മുഴുവൻ അംഗീകരിച്ച് സർവകലാ ശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചിരുന്ന ഗവർണർ ഇപ്പോൾ അവരെയെല്ലാം മാറ്റി സർവകലാശാലകൾ മുഴുവനായി കാവി വൽക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത് പ്രബുദ്ധ രാഷ്ട്രീയ കേരളം അനുവദിക്കില്ലെന്ന് മുനീർ പറഞ്ഞു.
സമ്മേളനത്തിൽ ഇബ്രാഹിംകുട്ടി മാസ്റ്റർ അധ്യക്ഷം വഹിച്ചു. മുസ്ലിംലീഗ് നേതാവ് ടി ടി ഇസ്മയിൽ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, എസ് പി കുഞ്ഞഹമ്മദ്, സാജിദ് കോറോത്ത് , എം കെ പരീത് മാസ്റ്റർ, അബ്ദുൽ സമദ് പൂനത്ത്, ശാഹുൽ ഹമീദ് നടുവണ്ണൂർ, അബ്ദുൽ സലാം കായണ്ണ, നിസാർ ചേലേരി, എംകെ ജലീൽ, ടി നിസാർ ,അഷ്റഫ് പുതിയ പ്പുറം, സിറാജ് നടുവണ്ണൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

