ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തൽ; എസ്.ഡി.പി.ഐ ക്യാമ്പെയിൻ
ബാലൻ നടുവണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി എസ്.ഡി.പി.ഐ നടുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തൽ പരിപാടി സംഘടിപ്പിച്ചു. ബാലൻ നടുവണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു.
നിരവധിപേർ ലഹരിക്കെതിരെ കയ്യൊപ്പ് ചാർത്തി പരിപാടിയുടെ ഭാഗമായി. എസ്. ഡി.പി.ഐ നടുവണ്ണൂർ ബ്രാഞ്ച് പ്രസിഡന്റ് അഷ്‌റഫ് പുനത്തിൽ, ബ്രാഞ്ച് സെക്രട്ടറി ഫിറോസ് തോട്ടുമൂല എന്നിവർ നേതൃത്വം നൽകി.