നാളികേര സംരക്ഷണം കാര്യക്ഷമമാക്കണം; കർഷക സംഘം നൊച്ചാട് മേഖലാ കമ്മിറ്റി
കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ഇ. എസ്. ജയിംസ് ധർണ്ണ ഉദ്ഘാടനം ചെയ്തു

നൊച്ചാട്: നാളികേര വിലയിടിവ് മൂലം പ്രതിസന്ധിയിലായ കർഷകരെ സംരക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച സംഭരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കർഷക സംഘം നൊച്ചാട് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ഇ. എസ്. ജയിംസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. എടവന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഏരിയാ സെക്രട്ടറി എം. വിശ്വനാഥൻ, പി അബ്ദുൾ ശങ്കർ, ചന്ദ്രൻ മുണ്ടോളി എന്നിവർ സംസാരിച്ചു.