സുരക്ഷ നൊച്ചാട് സൗത്ത് മേഖല ഹോം കെയർ ആരംഭിച്ചു
സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു

നൊച്ചാട്: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് നൊച്ചാട് സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്ക് സാന്ത്വന പരിചരണം ആരംഭിച്ചു. ലോക്കലിലെ 50 ലധികം കിടപ്പിലായ രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിക്കുന്നതിനായി ഒരു നഴ്സ് ഉൾപ്പെടെ പരിശീലനം ലഭിച്ച സുരക്ഷ വളണ്ടിയർമാരുടെ ടീമാണ് ഹോം കെയർ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
നൊച്ചാട് ചാത്തോത്ത് താഴ വെച്ച് സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. സുരക്ഷ മേഖലാ സെക്രട്ടറി സി. മുഹമ്മദ്, പ്രസിഡന്റ് വിജയൻ മുണ്ടോളി, നഴ്സ് സുഗത, വളണ്ടിയർമാരായ ശോഭനകുമാരി, രജീഷ്, കെ. വി. അബ്ദുള്ള, എൻ. കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.