headerlogo
politics

നൊച്ചാട് സ്കൂൾ അധ്യാപകൻ അജീഷ് മാസ്റ്ററെ സസ്പെൻഡ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം

ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് കമ്മിറ്റി

 നൊച്ചാട് സ്കൂൾ അധ്യാപകൻ  അജീഷ് മാസ്റ്ററെ സസ്പെൻഡ് ചെയ്തത് രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
avatar image

NDR News

16 Nov 2022 06:34 PM

നൊച്ചാട്: നൊച്ചാട് എ എൽ പി സ്കൂളിലെ അധ്യാപകൻ സി.കെ അജീഷ് മാസ്റ്ററെ സ്ക്കൂളിൽ നിന്നും സസ്പെൻ്റ് ചെയ്തു. സസ്പെൻഷൻ രാഷ്ട്രീയ വിരോധാത്താലാണ ണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. സി പി എമ്മിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നതിൻ്റെ പേരിലാണ് അജീഷ് മാസ്റ്റർക്കെതിരെ നടപടിയുണ്ടായതെന്നാണ് ആരോപണം. അജീഷിനെ കള്ളക്കേസ്സിൽ കുടുക്കുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ എം എൽ എ യുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.  

         സ്വർണ്ണം കള്ളക്കടത്തിൻ്റെ പേരിൽ മുഖ്യ മന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചപ്പോൾ സംഘത്തിൽ അജീഷ് മാസ്റ്ററും പ്രതിയാണെന്ന് കാട്ടി സ്ഥലം എം എൽ എ വ്യാജ പരാതി നല്കിയതാണ് സസ്പെൻഷന് കാരണമെന്ന് നേതാക്കൾ പറഞ്ഞു. എം എൽ എ യുടെയും ഭരണകക്ഷിയുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ പേരാമ്പ്ര എ ഇ ഒ അധ്യാപകനെതിരെ നടപടി എടുക്കുകയായിരുന്നുവത്രേ. സസ്പെൻഷൻ വിഷയത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും പ്രക്ഷോഭ പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് പി.എം പ്രകാശൻ അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മധു കൃഷ്ണൻ, ഒ.എം രാജൻ മാസ്റ്റർ, വി.വി ദിനേശൻ, റഫീക്ക് കല്ലോത്ത്, ഇ.ടി ഹമീദ്, രാജൻ, കണ്ടോത്ത്, കെ.സി ഗോപാലൻ മാസ്റ്റർ, പനോട്ട് അബൂബക്കർ ,പി.കെ മോഹനൻ, കുഞ്ഞബ്ദുള്ള വാളൂർ, പി.മൂസ്സക്കുട്ടി, പി. അനിൽകുമാർ, ഷിജു കെ ദാസ് ,മിന കുഞ്ഞമ്മദ്, ആർ.പി രവീന്ദ്രൻ, ഗീത കല്ലായി, കെ. സുമതി എന്നിവർ സംസാരിച്ചു

NDR News
16 Nov 2022 06:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents