ചാലിക്കരയിൽ കെ. എം. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു
കെ.എസ്.കെ.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ദീർഘകാലം കർഷക തൊഴിലാളി നൊച്ചാട് വില്ലേജ് സെക്രട്ടറി ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ. എം. കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാർഷികം കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ചാലിക്കരയിൽ ആചരിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി എൻ. എം. ദാമോധരൻ, സനില ചെറുവറ്റ, അബ്ദുൾ സലാം, കെ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. വി. എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സി. ബാലൻ സ്വഗതവും സുരാജ് പാലയാട്ട് നന്ദിയും പറഞ്ഞു.