അരവയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡി വൈ എഫ് ഐ
'ഹൃദയപൂർവ്വം' വിശപ്പകറ്റാൻ നൽകിയത് 15 ലക്ഷം പൊതിച്ചോറുകൾ.

കോഴിക്കോട് : ഡി വൈ എഫ് ഐ നടത്തി വരുന്ന ഹൃദയപൂർവ്വം പൊതിച്ചോർ പദ്ധതി ആരംഭിച്ചിട്ട് 5 വർഷം പൂർത്തിയാകുന്നു.
കൂത്തുപറമ്പ് രക്തസാക്ഷി ദിനമായ 2017നവംബർ 25ന് ആണ് ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ജില്ലാ ജനറൽ ആശുപത്രിയിൽ തുടക്കം കുറിച്ചത്.
ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 15 ലക്ഷത്തിലധികം പൊതിച്ചോറുകൾ വിതരണം ചെയ്തു.
കേരളത്തിലുടനീളമുള്ള ആശുപത്രികളിലും മറ്റുമായി ഡി വൈ എഫ് ഐ ഈ ജനകീയ ക്യാമ്പയിൻ തുടർന്ന് വരുന്നു. ദിനം പ്രതി ഓരോ മേഖല കമ്മറ്റികൾക്കാണ് ചാർജ് കൊടുക്കാറുള്ളത്.
ജനങ്ങൾ ഏറെ പ്രതിസന്ധിയിലാകുന്ന സമയങ്ങളിൽ പോലും പൊതിച്ചോർ വിതരണം മുടങ്ങിയിട്ടില്ല. കോവിഡ് കാലഘട്ടം അതിനൊരുദാഹരണം മാത്രമാണ്.
ജാതി മത ഭേദമന്യേ ജീവിതത്തിൽ ഒരിക്കൽ പോലും മുഖം കാണാത്തവർക്കായി പദ്ധതിയിലൂടെ ലക്ഷകണക്കിനാളുകൾ പൊതികെട്ടി ഭക്ഷണം ദിനം പ്രതി നൽകി വരുന്നു.