വാടക നിയന്ത്രണ ബിൽ നടപ്പാക്കണം; വ്യാപാരി - വ്യവസായി സമിതി
വ്യാപാരി - വ്യവസായി സമിതി കുരുടിമുക്ക് യൂണിറ്റ് സമ്മേളനം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. സോമൻ ഉദ്ഘാടനം ചെയ്തു

അരിക്കുളം: വ്യാപാരി - വ്യവസായി സമിതി കുരുടിമുക്ക് യൂണിറ്റ് സമ്മേളനം നടത്തി. പ്രസിഡൻ്റ് തെക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. യു. കെ. കേളപ്പൻ പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. സോമൻ ഉദ്ഘാടനം ചെയ്തു. വാടക നിയന്ത്രണ ബിൽ നടപ്പാക്കണമെന്ന് പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി സംഘടനാ റിപ്പോർട്ടും കെ.എം.ശങ്കരൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എസ് ക്വയർ നാരായണൻ, മേഖലാ പ്രസിഡൻ്റ് എ. എം. കുഞ്ഞിരാമൻ, എസ്. ക്വയർ നാരായണൻ, കാരയാട് ബാലകൃഷ്ണൻ, കെ. എൻ. ഷാജു എന്നിവർ പ്രസംഗിച്ചു. പി. പി. രാജൻ, ശങ്കരൻ കോരമ്പത്ത്, ബീന എം. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ. എം. ശങ്കരൻ സ്വാഗതവും പാലോട്ട് മുഹമ്മദ് നന്ദിയും പറഞ്ഞു.
കെ.എം.ശങ്കരൻ (പ്രസിഡൻ്റ്), ബീന എം, അനീഷ് പവർ (വൈസ് പ്രസിഡൻ്റ്) മുഹമ്മദ് പാലോട്ട് (സെക്രട്ടറി), ഫവാസ് ഇ. കെ, ഗിരീഷ് എൻ. എം. (ജോയിൻ്റ് സെകട്ടറി), സുരേഷ് ഓർമ്മ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.