കൊടശ്ശേരിയിൽ ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
അത്തോളി : കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ എ.കെ അബൂബക്കർ സ്മാരക സൗധവും എം.കെ മൊയ്തീൻകോയ സ്മാരക ലൈബ്രറി ആന്റ് റിഡിംഗ് റൂമും ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി സമർപ്പണവും തങ്ങൾ നിർവ്വഹിച്ചു.
കെ.ടി.കെ ബഷീർ അധ്യക്ഷനായി, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അൻവർ സാദത്ത് പാലക്കാട് മുഖ്യ പ്ര ഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നാസർ എസ്റ്റേറ്റ് മൂക്ക്, പഞ്ചായത്ത് പ്രസി ഡന്റ് ഷീബ രാമചന്ദ്രൻ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, മണ്ഡലം യു.ഡി.എഫ് കൺവീനർ നി സാർ ചേലേരി, എം.സി ഉമ്മർ, വി.കെ രമേശ് ബാബു, ടി.ഹാഷിം, നസീർ കുനിയിൽ, സിറാജ് ചിറ്റേടത്ത്, പി.എച്ച് ഷമീർ, അസീസ് കടമേരി, എ.കെ അഷ്റഫ് ടി.കെ സുനൂജ് പ്രസംഗിച്ചു. കെ.ടി.കെ ഹമീദ് സ്വാഗതവും ഒ.സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. ഇശൽ നിലാവും അരങ്ങേറി.
കുടുംബ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. കെ.ടി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. അഡ്വ.ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ, ആരോഗ്യ വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ എ.എം സരിത, പഞ്ചായത്ത് അംഗം വാസവൻ പൊയിലിൽ, കെ.എ. കെ ഷമീർ, അബ്ദുൽ അസീസ് കരിമ്പയിൽ, വി.എം സുരേഷ് ബാബു, റംല പയ്യം പുനത്തിൽ, സെക്കീർ പുനത്ത്, ഫൈസൽ ഏറോത്ത്, റഷീദ ഷാനവാസ്, എം. കെ ഷറീന, സാജിത ശഹലാസ് സംസാരിച്ചു. മുസ്തഫ ആലയാട്ട് സ്വാഗതവും എം. കെ ഫസിയ നന്ദിയും പറഞ്ഞു.

