headerlogo
politics

ചെറുവണ്ണൂർ ഉപതെരെഞ്ഞെടുപ്പിൽ പി. മുംതാസ് യുഡിഎഫ് സാരഥി

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മസ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി

 ചെറുവണ്ണൂർ ഉപതെരെഞ്ഞെടുപ്പിൽ പി. മുംതാസ് യുഡിഎഫ് സാരഥി
avatar image

NDR News

07 Feb 2023 08:35 AM

ചെറുവണ്ണൂർ: ഫെബ്രുവരി 28 ന് നടക്കുന്ന ചെറുവണ്ണൂർ പഞ്ചായത്ത് 15-ാം വാർഡ് കക്കറമുക്ക് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറിയും കക്കറമുക്ക് സ്വദേശിയുമായ പി. മുംതാസാണ് സ്ഥാനാർത്ഥി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ചെറിയ വോട്ടിന് കൈവിട്ട് പോയ വിജയം ആധികാരിക ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കുകയാണ് യു ഡി എഫ് ലക്ഷ്യം. കക്കറ മുക്കിൽ നടന്ന യു.ഡി.എഫ്. കൺവെൻഷനിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് മുംതാസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

         ചെറുവണ്ണൂർ പഞ്ചായത്തിലെ ഭരണത്തെ തന്നെ സാധീനിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 11 വോട്ടിന് കൈവിട്ടു പോയ വാർഡ് പിടിച്ചെടുക്കുന്നതോടൊപ്പം നറുക്കെടുപ്പിലൂടെ ലഭിച്ച പഞ്ചായത്ത് ഭരണം നിലനിർത്തുക എന്നതും യു.ഡി.എഫിന് വെല്ലുവിളിയാണ്. ഈ ലക്ഷ്യത്തോടെയാണ് യു.ഡി.എഫ്. 35കാരിയായ മുംതാസിനെ രംഗത്തിറക്കിയിരിക്കുന്നത്.

      ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന സി.പി.ഐയിലെ ഇ.ടി. രാധ അസുഖ ബാധിതയായി മരണപ്പെട്ടതിനെ തുടർന്നാണ് 15-ാം വാർഡായ കക്കറമുക്കിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. മാർച്ച് ഒന്നിന് വോട്ടെണും. കഴിഞ്ഞ 10 വർഷത്തിലധികമായി പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ് മുംതാസിന്റേത്. ലഹരി നിർമ്മാർജ്ജന സമിതിയുടെ പേരാമ്പ്ര മണ്ഡലം വനിത വിംങ്ങ് പ്രസിഡന്റ് കൂടിയാണ് മുംതാസ്. പ്രവാസിയായ കോരച്ചാലിൽ മുഹമ്മദിന്റെ ഭാര്യയാണ്. മൂന്ന് മക്കളാണുള്ളത്.

NDR News
07 Feb 2023 08:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents