മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻ കടയ്ക്ക് മുമ്പിൽ കഞ്ഞിവെപ്പ് സമരം നടത്തി
ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
മാവൂർ: മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റേഷൻ കടയ്ക്ക് മുൻപിലെ കഞ്ഞിവെപ്പ് സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വി.എസ്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യപ്രകാശ്, ബ്ലോക്ക് മെമ്പർ മൈമൂന കടുക്കാഞ്ചേരി, രജിത സത്യൻ, ഗീതാ മണി, കോൺഗ്രസ് നേതാക്കളായ ഭാസ്കരൻ നായർ, ഉണ്ണിക്കുട്ടി, എൻ.കെ. ബഷീർ ബാബുരാജ്, സി.പി. കൃഷ്ണൻ, നാരായണൻ എന്നിവർ പങ്കെടുത്തു.

