സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കരുത് - എൽ.ജെ.ഡി.
പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ യോഗത്തിൽ അധ്യക്ഷനായി
കോഴിക്കോട്: ജനാധിപത്യപരമായി പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ മേഖലയെ ശിഥിലീകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കത്തിനെതിരെ കരുതിയിരിക്കണമെന്നും അതിനെതിരെ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എൽ.ജെ.ഡി. കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിന്റെ
അജണ്ടയ്ക്കെതിരെ സഹകാരികളുടെ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗാന്ധി ഭവനിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എം.കെ. ഭാസ്കരൻ, ഇ.പി. ദാമോദരൻ, എൻ.കെ. വത്സൻ, എം.പി. ശിവാനന്ദൻ, ദിനേശൻ പനങ്ങാട്, ഭാസ്കരൻ കൊഴുക്കല്ലൂർ, വിമല കളത്തിൽ, എം.പി. അജിത, ജെ.എൻ. പ്രേംഭാസിൻ, കെ.കെ. കൃഷ്ണൻ, എൻ. നാരായണൻ കിടാവ്, സി. സുജിത്ത്, ശുഭലാൽ പാടക്കൽ, ജയൻ വെസ്റ്റ് ഹിൽ എന്നിവർ സംസാരിച്ചു. അരങ്ങിൽ ശ്രീധരൻ ജന്മ ശതാബ്ദി ആഘോഷം വടകരയിൽ വിപുലമായ പരിപാടികളും നടത്താനും യോഗം തീരുമാനിച്ചു.

