headerlogo
politics

പാചക വാതക വില വർധനവിൽ യൂത്ത് ലീഗ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് കല്ലൂർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു

 പാചക വാതക വില വർധനവിൽ യൂത്ത് ലീഗ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു
avatar image

NDR News

02 Mar 2023 09:19 PM

കടിയങ്ങാട്: പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. പാവപ്പെട്ടവന്റെ നടുവൊടിക്കുന്ന ഇത്തരം നടപടി പിൻവലിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് കല്ലൂർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

       സിദ്ധീഖ് തൊണ്ടിയിൽ അധ്യക്ഷത വഹിച്ചു. ആനേരി നസീർ, അസീസ് നരികലക്കണ്ടി, ശിഹാബ് കന്നാട്ടി, ദിൽഷാദ് യു.പി., ഉബൈദ് പുത്തലത്ത്, അജിനാസ് കൊയപ്ര, എ.കെ. സുബൈർ, ഫൈസൽ കടിയങ്ങാട്, ലത്തീഫ് എടക്കോട്ട് എന്നിവർ സംസാരിച്ചു.

NDR News
02 Mar 2023 09:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents