ഊരള്ളൂരിൽ എൽ.ജെ.ഡി. പ്രതിഷേധ പ്രകടനം നടത്തി
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം
ഊരള്ളൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര ഗവൺമെൻ്റിൻ്റ കിരാത വാഴ്ച്ചക്കെതിരെ എൽ.ജെ.ഡി. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേം ഭാസിൻ, അഷറഫ് വള്ളോട്ട്, എം. പ്രകാശൻ, കെ.എം. മുരളീധരൻ, ടി.പി. സുനി, സി. വിനോദൻ, എം. സുനിൽ, ഷിബീഷ് കെ.കെ. എന്നിവർ നേതൃത്വം നൽകി.

