headerlogo
politics

പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഹീന ശ്രമമാണ് നരേന്ദ്രമോദി നടത്തുന്നത്: കെ. പ്രവീൺകുമാർ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

 പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഹീന ശ്രമമാണ് നരേന്ദ്രമോദി നടത്തുന്നത്: കെ. പ്രവീൺകുമാർ
avatar image

NDR News

03 Apr 2023 06:00 PM

പേരാമ്പ്ര: പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഹീന ശ്രമമാണ് നരേന്ദ്ര മോദിയും സംഘ്പരിവാർ ശക്തികളും നടത്തി ക്കൊണ്ടിരിക്കുന്നതെതെന്നും ഇതിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കമെന്നും ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ. രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചും സത്യഗ്രഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

           പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് ബി.ജെ.പി സർക്കാർ നടത്തുന്ന കൊള്ളയും തട്ടിപ്പും ചോദ്യം ചെയ്തതിനാണ് രാഹുൽ ഗാന്ധിക്ക് എതിരെ കേസ് നൽകിയത്. ഫാസിസ്റ്റ് സർക്കാരിന്റെ താൽപര്യവും അജണ്ടയും വ്യക്തമാക്കുന്നതാണ് ഒരു ദിവസം കൊണ്ട് അയോഗ്യനാക്കിയുള്ള തീരുമാനം പുറപ്പെടുവിക്കാൻ കാണിച്ച വ്യഗ്രത. ജനാധിപത്യമത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കൊതിക്കുന്ന മുഴുവൻ ആളുകൾക്കും രാഹുൽ ഗാന്ധി പ്രതീക്ഷയാണ്.

          രാഹുൽ ഗാന്ധിയുടെ ഉജ്ജ്വലമായ പോരാട്ടം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഐ.സി ഓഫിസിന് സമീപത്തുനിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണൻ അധ്യക്ഷനായി. കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, രാജൻ മരുതേരി, കെ.കെ വിനോദൻ,ഇ.വി രാമചന്ദ്രൻ, പി.കെ രാഗേഷ്, ഇ. അശോകൻ, കെ.പി വേണുഗോപാൽ, കെ.എ ജോസ്കുട്ടി, എസ്. സുനന്ദ്, എൻ.പി വിജയൻ, അശോകൻ മുതുകാട് സംസാരിച്ചു. തണ്ടോറ ഉമ്മർ, പി.എം പ്രകാശൻ, പി.എസ് സുനിൽകുമാർ, റെജി കോച്ചേരി, മനോജ് എടാണി, ഇ.ടി സത്യൻ, ഇ.പി മുഹമ്മദ്, ഷാജു പൊൻപറ, ,പൊയിൽ സുരേന്ദ്രൻ, സി.കെ ബാലൻ, രവി പുതുക്കോട്ട്, ബാബു കൂനംതടം, ബഷീർ പരിയാരം, പി.സി കുഞ്ഞമ്മദ്, വിനോദൻ കല്ലൂർ, വി.പി സുരേഷ്, വി.ടി സൂരജ്, സത്യൻ കല്ലൂർ, രാജൻ കെ. പുതിയേടത്ത്,പ്രകാശൻ കന്നാട്ടി കെ.കെ രാജൻ, മിനി വട്ടക്കണ്ടി, തോമസ് ആനത്താനം, വി.വി ദിനേശൻ നേതൃത്വം നൽകി.

 

NDR News
03 Apr 2023 06:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents