headerlogo
politics

കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നു

വിവാദങ്ങൾ ഉണ്ടാക്കുന്നത് ബിജെപിയിലേക്ക് ചേക്കേറാനാണെന്ന് നേരത്തേ ജയ്റാം രമേഷ് ആരോപിച്ചിരുന്നു

 കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നു
avatar image

NDR News

06 Apr 2023 02:54 PM

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. കോൺഗ്രസ് അംഗത്വം രാജിവെച്ചതായി അനിൽ ആൻണി അറിയിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആൻറണി ബിജെപി ആസ്ഥാനത്ത് എത്തിയത്. സമീപകാലത്തെ പ്രവര്‍ത്തനങ്ങളും പ്രതികരണ ങ്ങളും അനില്‍ ആന്റണി ബിജെപിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.

       ഇതിനിടെയാണ് ഇന്ന് മൂന്ന് മണിക്ക് ഒരു പ്രധാന വ്യക്തി ബിജെപിയില്‍ ചേരുമെന്ന് അറിയിച്ച് പാര്‍ട്ടി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത്. ബിബിസിയുടെ നരേന്ദ്ര മോദി ഡോക്യുമൻററിക്കെതിരെ അനിൽ ആൻറണി രംഗത്തെത്തിയത് വിവാദമായിരുന്നു. എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു. അനിൽ ആൻറണി തുടർച്ചയായി വിവാദങ്ങൾ ഉണ്ടാക്കുന്നത് ബിജെപിയിലേക്ക് ചേക്കേറാനാണ് എന്ന് നേരത്തേ ജയ്റാം രമേഷ് പറഞ്ഞിരുന്നു.

 

 

NDR News
06 Apr 2023 02:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents