headerlogo
politics

കെട്ടിട നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി; യൂത്ത് ലീഗ്

യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ധർണ്ണ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു

 കെട്ടിട നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി; യൂത്ത് ലീഗ്
avatar image

NDR News

06 Apr 2023 08:15 AM

അത്തോളി: കെട്ടിട അപേക്ഷകൾക്കും പെർമിറ്റിനും ഇരുപത് ഇരട്ടി വർദ്ധിപ്പിച്ച സർക്കാർ നടപടി പ്രതിഷേധാത്മകമാണെന്നും കെട്ടിട നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിറാജ് ചിറ്റേടത്ത് പറഞ്ഞു. വീട്, പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ച ഇടത് സർക്കാറിനെതിരെ യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി അത്തോളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

        70,000 കോടി നികുതി കുടിശ്ശിക പിരിച്ച് എടുക്കാൻ ബാക്കി നിൽക്കെ 4,000 കോടിയുടെപുതിയ നികുതി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പുതിയ തസ്ഥിക ഉണ്ടാക്കി ആളുകളെ കയറ്റുന്ന പണിയാണ് സർക്കാർ ചെയ്യുന്നത്. ഇതിൽകൂടി പുതിയ ബാധ്യതകൾ ഉണ്ടാക്കുകയാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

        പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഫൈസൽ ഏറോത്ത് അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ കെ.ടി.കെ. ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാഫർ കൊട്ടാരോത്ത് സ്വാഗതവും സീനിയർ വൈസ് പ്രസിഡൻ്റ് ആശിഖ് കൂമുള്ളി നന്ദിയും പറഞ്ഞു.

NDR News
06 Apr 2023 08:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents