എൻ.സി.പി ജില്ലാ നേതാവായിരുന്ന ആവള ശ്രീനിവാസന്റെ ചരമവാർഷികം ആചരിച്ചു
എൻ.സി.പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: എൻ.സി.പി ജില്ലാ കമ്മറ്റി അംഗവും മുൻ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന ആവള ശ്രീനിവാസന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. എൻ.സി.പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ഒ. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.
അനുസ്മരണ സമിതി ചെയർമാൻ പി.കെ.എം ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഇ ബേബിവാസൻ, ശ്രീനി മനത്താനത്ത്, പി.സി.അബ്ദുൽ ഖാദർ, കിഴക്കയിൽ ബാലൻ, സഫ മജീദ്, ടി.വി.മാധവി അമ്മ, ടി.കുഞ്ഞിരാമൻ, ഇ. കുഞ്ഞിക്കണ്ണൻ, ഇ.പി. ദിനേശ് കുമാർ, ശ്രീലജ പുതിയെടുത്ത്, സുഭാഷ് ചന്ദ്രൻ, വി.കെ. മൊയ്തു എന്നിവർ സംസാരിച്ചു.

