എം.എസ്.എഫ്. കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ മീറ്റും സ്നേഹ സംഗമവും സംഘടിപ്പിച്ചു
കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: എം.എസ്.എഫ്. കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും സ്നേഹ സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യാതിഥിയായി.
എൻ.എം.എം.എസ്. സ്കോളർഷിപ്പ് വിജയിച്ച ടി.എം. ദേവിക, എസ്. വെഷ്ണവ് എന്നിവരെ സംഗമത്തിൽ അനുമോദിച്ചു. അൻസിൽ കീഴരിയൂർ അധ്യക്ഷനായി. ജില്ലാ എം.എസ്.എഫ്. വൈസ് പ്രസിഡന്റ് നിയാസ് കക്കാട്, പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ്. ജനറൽ സെക്രട്ടറി എം.കെ. ഫസലുറഹ്മാൻ, സമീർ മാനസ്, സത്താർ കീഴരിയൂർ, അബ്ബാസ് നമ്പ്രത്തുകര, പി.കെ. റിയാസ്, കെ.ടി. ഫവാസ് എന്നിവർ സംസാരിച്ചു.