പേരാമ്പ്രയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി യുഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ
ധർണ്ണാ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു കെ.മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ളം അടിയന്തരമായി എത്തിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം. പ്രശ്നം പരിഹരിക്കന്നതിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണാധികാരികൾ കാണിക്കുന്ന അലംഭാവ ത്തിനെതിരെ യുഡിഎഫ് പ്രവർത്തകർ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി.
ധർണ്ണാ സമരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു കെ.മധുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ പുതുക്കുടി അബ്ദുറഹിമാൻ അദ്ധ്യക്ഷനായിരുന്നു.19 വാർഡുകളുള്ള പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ ഒരു വാഹനത്തിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.മാത്രമല്ല ഇതിലേക്ക് ആവശ്യമായ വൈള്ളം ശേഖരിക്കുന്നത് 8 കിമി അപ്പുറമുള്ള മേപ്പയ്യൂരിൽ നിന്നാണ്. പേരാമ്പ്രയിൽ തന്നെ വെള്ളം സുലഭമായി ലഭിക്കുമെന്നിരിക്കെ മേപ്പയ്യൂരിൽ നിന്ന് വെള്ളമെടുക്കുന്നതിൽ ദൂരൂഹത ഉണ്ടെന്ന് യുഡിഎഫ് ആരോപിച്ചു.
രാജൻ മരുതേരി, പി.കെ.രാഗേഷ്, ഇ.ഷാഹി, പി.എസ്.സുനിൽകുമാർ, കെ.പി.റബാക്ക്, കെ.സി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അർജുൻ കറ്റയാട്ട്, കെ.കെ.ഗംഗാധരൻ, അസീസ്, പി.കെ.മജീദ് എന്നിവർ ധർണ ക്ക് നേതൃത്വം നൽകി.