കീഴരിയൂർ - കോരപ്ര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക - മുസ്‌ലിം യൂത്ത് ലീഗ്
മുസ്‌ലിം യൂത്ത് ലീഗ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി കുത്തിയിരിപ്പു സമരം സംഘടിപ്പിച്ചു

മേപ്പയ്യൂർ: നവംബർ മാസം തകർത്ത കോരപ്ര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി കുത്തിയിരിപ്പു സമരം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.യു. സൈനുദ്ദീൻ സമരം ഉദ്ഘാടനം ചെയ്തു. സത്താർ കീഴരിയൂർ അധ്യക്ഷനായി.
നൗഷാദ് കുന്നുമ്മൽ, സമീർ മാനസ്, അൻസിൽ കീഴരിയൂർ, സിദ്ദിഖ് പള്ളിക്കൽ, തേറമ്പത്ത് കുട്ട്യാലി, നിസാർ ടി., അസീസ് മഫാസ്, ഫവാസ് കെ.ടി. എന്നിവർ സംസാരിച്ചു. റാഷിദ് വളപ്പിൽ, ജാബിർ ടി.സി., സമീർ നടയമ്മൽ,അജ്മൽ കെ.കെ., മുഹമ്മദ് എം.കെ., അജ്മൽ, മിഷാൽ പി. എന്നിവർ സമരത്തിന് നേതൃത്വം നൽകി.
മുഹമ്മദ് അബ്ബാസ് സ്വാഗതവും, റിയാസ് പി.കെ. നന്ദിയും പറഞ്ഞു. പ്രശ്നപരിഹാരം ഉടൻ ഉണ്ടാവണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിക്ക് മുമ്പാകെ നിവേദനം സമർപ്പിച്ചു.