യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ റോഡ് ഉപരോധിച്ചു
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചെമ്പ്ര റോഡ് പണിയിലെ അനാസ്ഥക്കെതിരെ പുറ്റം പൊയിൽ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധസമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു.
റഷീദ് പുറ്റം പൊയിൽ അധ്യക്ഷത വഹിച്ചു. വി.കെ. രമേശൻ, ഇ.എം. രാജൻ, അഷറഫ് ചാലിൽ, വി.പി. ഹംസ, ടി.എൻ.കെ. ബാലകൃഷ്ണൻ, പ്രസംഗിച്ചു.
കെ.സി. നിസാർ, കെ.വി രതീഷ്, കെ.വീരാൻ കുട്ടി, കെ.ടി. ഇബ്രാഹിം, കെ.പി. അബൂബക്കർ, വി.കെ. അമ്മത്, സി. തറുവയി, കെ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.