headerlogo
politics

അമിത് ഷായെ വിമർശിച്ച് ലേഖനം; ബ്രിട്ടാസിന് രാജ്യസഭ ചെയർമാന്റെ കാരണം കാണിക്കൽ നോട്ടീസ്

ഇന്ത്യൻ എക്സ്പ്രസിൽ അമിത് ഷായെ വിമർശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനത്തിനെതിരായ പരാതിയിലാണ് നടപടി

 അമിത് ഷായെ വിമർശിച്ച് ലേഖനം; ബ്രിട്ടാസിന് രാജ്യസഭ ചെയർമാന്റെ കാരണം കാണിക്കൽ നോട്ടീസ്
avatar image

NDR News

30 Apr 2023 06:10 AM

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയ സംഭവത്തിൽ സിപിഐഎം രാജ്യസഭ എം പി ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ്.ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ അമിത് ഷായെ വിമർശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനത്തിനെതിരായ പരാതിയിലാണ് നടപടി. രാജ്യസഭ ചെയർമാനും വെെസ് പ്രസിഡന്റുമായ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആണ് ബ്രിട്ടാസിന് നോട്ടീസ് നൽകിയത്. 

     ലേഖനത്തിന്റെ ഉള്ളടക്കം രാജ്യദ്രോഹപരം ആണെന്ന ബിജെപി നേതാവിന്റെ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് കത്തിലെ ആവശ്യം. കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് പി സുധീർ നൽകിയ പരാതിയിലാണ് നടപടി. കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാൽ ബിജെപിക്ക് വോട്ട് ചെയ്താൽ മാത്രമേ രക്ഷയുള്ളുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരായിട്ടായിരുന്നു ഫെബ്രുവരി 20-ന് ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ബ്രിട്ടാസിന്റെ ലേഖനം.  

        ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ തനിക്ക് എതിരെ പരാതി നൽകിയത് വിചത്രമായ സംഭവമാണെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. രാജ്യസഭ ചെയർമാന് നൽകിയ പരാതിയുടെ സ്വഭാവം തന്നെ അപലപിക്കപ്പെടേണ്ടതാണെന്ന് നടപടിയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭ ചെയർമാൻ ഇക്കാര്യത്തിൽ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മൗലികവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നമ്മുടെ ചെയർമാൻ എന്റെ അവകാശങ്ങളും സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു.

 

 

NDR News
30 Apr 2023 06:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents