എം.എസ്.എഫ് ചില്ലകൾ തേടി ക്യാമ്പയിന് മേപ്പയൂർ പഞ്ചായത്തിൽ തുടക്കമായി
നിയോജക മണ്ഡലം എം.എസ്.എഫ്. ജനറൽ സെക്രട്ടറി എം.കെ. ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: എം.എസ്.എഫ്. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ചില്ലകൾ തേടി ശാഖാ ശാക്തീകരണ ക്യാമ്പയിനിന്റെ മേപ്പയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നരക്കോട് വെച്ച് നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ്. ജനറൽ സെക്രട്ടറി എം.കെ. ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ കെ.എം.എ. അസീസ് മുഖ്യ പ്രഭാഷണം നടത്തി. വി.എം. അഫ്സൽ അധ്യക്ഷനായി. മുഹമ്മദ് അജ്മൽ, അൽ ഇർഷാദ്, റാമിഫ് അബ്ദുള്ള, മുഹമ്മദ് ഷാദി, മുഹമ്മദ് സിനാൻ, നബ്ലു ഷാദിൽ, മുഹമ്മദ് ലസിൻ എന്നിവർ സംസാരിച്ചു.