എം.പി. വിരേന്ദ്രകുമാറിൻ്റെ മൂന്നാം ചരമ വാർഷികാചരണം; സ്വാഗത സംഘം ഓഫീസ് തുറന്നു
സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഫാസിസത്തിനെതിരെ ജനതാ മു എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട് ബീച്ചിൽ എം.പി. വിരേന്ദ്രകുമാറിൻ്റെ മൂന്നാം ചരമ വാർഷികം ബഹുജന റാലിയോടെ നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്കരൻ, വി. കുഞ്ഞാലി, എം.പി. ശിവാനന്ദൻ, എൻ.സി. മോയിൻ കുട്ടി, സലീം മടവുംർ, ദാമോധരൻ, ജെ.എൻ. പ്രേം ഭാസിൻ, കിഷൻ ചന്ദ്, സബാഹ് പുൽപറ്റ, ഭാസ്കരൻ കൊഴക്കല്ലൂർ, എൻ.കെ. വത്സൻ, മണ്ഡലം ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

