യുഡിഎഫ് വാർഡുകളോടുള്ള വിവേചനത്തിനെതിരെ കോട്ടൂരിൽ യു ഡിവൈഎഫ് മാർച്ച്
ഭരണ സമിതി യോഗത്തിൽ യുഡിഎഫ് മെമ്പർമാരെ എൽഡിഎഫ് അംഗങ്ങൾ കയ്യേറ്റം ചെയ്തതായി ആരോപണം
കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യുഡിഎഫ് മെമ്പർമാർ പ്രതിനിധികളായ വാർഡുകളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് യൂത്ത് സംഘടനകളുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഭരണ സമിതി യോഗത്തിൽ യുഡിഎഫ് മെമ്പർമാരെ എൽഡിഎഫ് അംഗങ്ങൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും മാർച്ചിൽ ആരോപിച്ചു.
യു ഡിവൈഎഫ് കോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ രാജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. രജീഷ് കൂട്ടാലിട അധ്യക്ഷം വഹിച്ചു.
പി മുരളീധരൻ നമ്പൂതിരി, നിസാർ ചേലേരി, ടി കെ ചന്ദ്രൻ , കെ കെ അബൂബക്കർ , ഷക്കീർ , അർജുൻ പൂനത്ത് , സുരേന്ദ്രൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരവിന്ദാക്ഷൻ, ബുഷറ മുച്ചൂട്ടിൽ, സഫേദ് പി കെ സവാദ് തുടങ്ങിയവർ സംസാരിച്ചു.

