പിണറായി സർക്കാർ രണ്ടാം വാർഷികം: പേരാമ്പ്രയിൽ എൽഡിഎഫിന്റെ ഉജ്ജ്വലറാലി
സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എം.പി.യുമായ എളമരം കരീം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പിണറായി വിജയൻ ഗവൺമെന്റിന്റെ രണ്ടാം വാർഷികാഘോഷ ത്തോടനുബന്ധിച്ച് പേരാമ്പ്ര നിയോജകമണ്ഡലം എൽ.ഡി.എഫ് നേതൃത്വത്തിൽ റാലി നടത്തി. .സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എം.പി.യുമായ എളമരം കരീം പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കൺവീനർ എ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.കെ.സുരേഷ് കുമാർ, ജെ.ആർ.പ്രേംദാസ്, ഒ.രാജൻ, ബേബി കാപ്പു കാട്ടിൽ, കെ.ലോഹ്യ, എൻ.കെ.അബ്ദുൾ അസീസ് സാലിഹ് കൂടത്തായി എന്നീ മുന്നണി നേതാക്കൾ സംസാരിച്ചു.

