നടുവണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ രാജീവിനെ അനുസ്മരിച്ചു
നേതാക്കളും പ്രവർത്തകരും ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി

നടുവണ്ണൂർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ നെടുവണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.നടുവണ്ണൂരിലെ കോൺഗ്രസ് ഓഫീസിന് സമീപം സ്ഥാപിച്ച രാജീവ് ഗാന്ധിയുടെ ചായ ചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
കെ.രാജീവൻ, എം സത്യനാഥൻ മാസ്റ്റർ, കെ പി സത്യൻ, മനോജ് ആലച്ചിയിൽ, ഷൈജമുരളി, സുരേന്ദ്രൻ എൻ കെ ,രാമചന്ദ്രൻ കാവിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.