headerlogo
politics

വ്യാപാരി വ്യവസായി സമിതി ആദ്യ കാല നേതാക്കളെ ആദരിച്ചു

മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ ഉപഹാരം നൽകി

 വ്യാപാരി വ്യവസായി സമിതി ആദ്യ കാല നേതാക്കളെ ആദരിച്ചു
avatar image

NDR News

26 May 2023 08:51 AM

കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല നേതാക്കളെ ആദരിച്ചു. മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ ഉപഹാരം നൽകി. പി.എം. അഹമ്മദ്, വി.കെ. കോയ, എ.ടി. അബ്ദുള്ളക്കോയ, കെ.പി. അബൂബക്കർ, കെ. സുബൈർ, കെ.പി. മുഹമ്മദ്, പി.ടി. രാഘവൻ, എം.എ. നാസർ, കെ എസ് ദാസ്, പി കുഞ്ഞിക്കണ്ണൻ, എം നാരായണൻ, ചന്ദ്രൻ മണ്ണൂർ, ചന്ദ്രൻ ബാലുശേരി, ജനാർദനൻ രാമനാട്ടുകര, ടി. ബാലകൃഷ്ണൻ, എം.വി. കേളപ്പൻ, അബ്ദുള്ള കക്കോടി എന്നിവരെയാണ് ആദരിച്ചത്. 

        മുതിർന്ന പ്രതിനിധികളായ കെ.കെ. സഹദേവൻ, പി. ദാമോദരൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റായി വി.കെ.സി. മമ്മദ്കോയയെയും സെക്രട്ടറിയായി ഇ.എസ്. ബിജുവിനെയും വീണ്ടും തെരഞ്ഞെടുത്തു. വി. ഗോപിനാഥാണ് ട്രഷറർ. 

        എസ്. ദിനേശ്, സി.കെ. ജലീൽ, വി. പാപ്പച്ചൻ, സൂര്യ അബ്ദുൾ ഗഫൂർ, സീനത്ത് ഇസ്മയിൽ (വൈസ് പ്രസിഡന്റുമാർ). കെ.എം. ലെനിൻ, ടി.വി. ബൈജു, ആർ. രാധാകൃഷ്ണൻ, മിൽട്ടൺ ജെ തലക്കോട്ടൂർ, പി.എം. സുഗുണൻ (ജോ. സെക്രട്ടറിമാർ), ബിന്നി ഇമ്മട്ടി, വി.കെ. തുളസീദാസ്, ടി.എം. അബ്ദുൾ വാഹിദ്, കെ. പങ്കജവല്ലി, റജീന സലീം, ബിജു വർക്കി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരടങ്ങുന്ന 78 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

NDR News
26 May 2023 08:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents