കീഴ്പ്പയൂർ വെസ്റ്റ് അംഗനവാടി പ്രവേശനോത്സവം; സമ്മാനവുമായി എം.എസ്.എഫ്. ബാലകേരളം
കമ്മിറ്റി അംഗങ്ങൾ ചേർന്ന് അംഗനവാടി അധ്യാപിക പ്രസന്നയ്ക്ക് സമ്മാനം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കീഴ്പ്പയൂർ വെസ്റ്റ് അംഗനവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുരുന്നുകൾക്ക് എം.എസ്.എഫ്. ബാലകേരളം കീഴ്പ്പയൂർ വെസ്റ്റ് ശാഖ കമ്മിറ്റി കുരുന്നുകൾക്ക് കുഞ്ഞു സമ്മാനം നൽകി. എം.എസ്.എഫ് ബാല കേരള കമ്മിറ്റി അംഗങ്ങൾ ചേർന്ന് അംഗനവാടി അധ്യാപിക പ്രസന്നയ്ക്ക് സമ്മാനം കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഒന്നാം വാർഡ് മെമ്പർ സറീന ഒളോറ അധ്യക്ഷയായി. സഹൽ ഓളോര, സിയാൻ ഊട്ടി കമ്മന, ഷഹബാസ് നീലിവീട്ടിൽ, ഹന്നൂഫ് പൊയിൽ, നാസിഫ് എള്ളായത്തിൽ തുടങ്ങിയവർ പങ്കെടുത്തു.