കെ.എസ്.കെ.ടി.യു. പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
ജില്ലാ ജോ. സെക്രട്ടറി എൻ.എം.ദാമോധരൻ സദസ്സ് ഉദ്ഘാടനം ചെയ്തു

നൊച്ചാട്: സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കെ.എസ്.കെ.ടി.യു. നൊച്ചാട് നോർത്ത് മേഖലാ കമ്മറ്റി മുളിയങ്ങലിൽ പെൻഷൻ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ ജോ. സെക്രട്ടറി എൻ.എം.ദാമോധരൻ സദസ്സ് ഉദ്ഘാടനം ചെയ്തു.
ഏരിയാ ജോ. സെക്രട്ടറി വി.എം. മനോജ് അധ്യക്ഷനായി. കെ.കെ. ഹനീഫ, സി. ബാലൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി കെ. ശ്രീധരൻ സ്വാഗതം പറഞ്ഞു.