എ.ഐ.ക്യാമറക്കെതിരെ നടുവണ്ണൂരില്‍ കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ
ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. രാജിവൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂര്‍: എ.ഐ. ക്യാമറക്കെതിരെ നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ നടുവണ്ണൂരിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ക്യാമറ പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് നടുവണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളോട്ടങ്ങാടി യിലെ ക്യാമറയ്ക്ക് മുൻപിൽ സായാഹ്ന ധര്‍ണ്ണ നടത്തിയത്.
ധർണ്ണ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. രാജിവൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ ആധ്യക്ഷം വഹിച്ചു. കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ ,അഷറഫ് മങ്ങര, ഷബീർ നടുങ്ങണ്ടി, ഉണ്ണി അച്ചുത് വിഹാർ, ഫായിസ് നടുവണ്ണൂര്‍, രാമചന്ദ്രൻ പരപ്പിൽ, എം സത്യനാഥൻ, കെ.പി സത്യൻ എന്നിവർ സംസാരിച്ചു.