ഐ.യു.എം.എൽ. കരുമ്പാപൊയിൽ ശാഖ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് പുതിയപ്പുറം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഐ.യു.എം.എൽ. കരുമ്പാപൊയിൽ ശാഖയും സൈമൻസ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് പുതിയപ്പുറം ഉദ്ഘാടനം ചെയ്തു.
ഷാഫി നിടൂളി സ്വാഗതം പറഞ്ഞു. കാദർ മേക്കോത്ത് അധ്യക്ഷനായ ചടങ്ങിൽ പത്താം വാർഡ് മെമ്പർ സജീവൻ മക്കാട്ട്, പന്ത്രണ്ടാം വാർഡ് മെമ്പർ സൗദ കെ.കെ., ഡോ: അരുഷ (സൈമൺസ് കണ്ണാശുപത്രി പേരാമ്പ്ര) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.