കെപിസിസി പ്രസിഡണ്ട് കെ സുധാരനെ അറസ്റ്റ് ചെയ്തതിൽ പേരാമ്പ്ര മേഖലയിൽ വ്യാപക പ്രതിഷേധം
നടുവണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി
പേരാമ്പ്ര: പേരാമ്പ്ര ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് നേതാക്കളായ രാജൻ മരുതേരി, മുനീർ എരവത്ത്, ഷാജു പൊൻപ,റ പിസി കുഞ്ഞമ്മദ്, ഇ ടി സത്യൻ, കെ സി രവീന്ദ്രൻ, ഇ പി മുഹമ്മദ് ബഷീർ, പരിയാരം സത്യൻ, കല്ലൂർ ബി പി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
നടുവണ്ണൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകുളത്തി പ്രതിഷേധ പ്രകടനം നടന്നു. വൈകീട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ രാജീവൻ മണ്ഡലം പ്രസിഡണ്ട് ഷാജി, ഡിസിസി അംഗം കാവിൽ പി മാധവൻ, ഷബീർ നെടുങ്കണ്ടി, കെ പി സത്യൻ, എം സത്യനാഥൻ, അഷ്റഫ് മങ്കര ഷൈജ നൊച്ചാട്ട്, ഷഹർബാനു സാദത്ത്, എന്നിവർ നേതൃത്വം നൽകി.
പയ്യോളിയിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. മഠത്തിൽ അനിൽകുമാർ , പിഎം ഹരിദാസൻ , കെ ടി വിനോദ്, പി ബാലകൃഷ്ണൻ , ഇ ടി പത്മനാഭൻ , പൂത്തുകാട്ട് രാമകൃഷ്ണൻ , എൻ എം മനോജ്, തൊടുവയിൽ സദാനന്ദൻ , സനൂപ് കോമത്ത് , തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

