headerlogo
politics

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ; മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിൻ വിജയിപ്പിക്കും

യൂത്ത് ലീഗ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

 വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ; മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിൻ വിജയിപ്പിക്കും
avatar image

NDR News

25 Jun 2023 09:31 PM

ഉള്ളിയേരി: വിദ്വേഷത്തിനെതിരെയും  ദുർഭരണത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ക്യാമ്പയിൻ വിജയിപ്പിക്കാൻ ഉള്ളിയേരിയിൽ ചേർന്ന പഞ്ചായത്ത് യൂത്ത് ലീഗ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ക്യാമ്പയിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം മാമ്പൊയിലിൽ നടക്കും. ശാഖ തല സംഗമങ്ങൾ, പഞ്ചായത്ത് പ്രതിനിധി സമ്മേളനം എന്നിവ ക്യാമ്പയിൻ്റെ ഭാഗമായി നടത്തും.

      യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.എം. സുബീർ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി റഹിം എടത്തിൽ, ട്രഷറർ നജീബ് കക്കഞ്ചേരി, ഷഫീഖ് മാമ്പൊയിൽ, പി.കെ. ഹാഷിദ്, ഒ.സി. റഷീദ്, യൂത്ത് ലീഗ് ഭാരവാഹികളായ ഫായിസ് പാറക്കൽ, സിറാജ് നാറാത്ത്, പി.കെ. ജറീഷ്, ഷാബിൽ എടത്തിൽ എന്നിവർ സംസാരിച്ചു. 

      താഹിർ ദാരിമി പ്രാർത്ഥന നടത്തി. പുതിയ ജനറൽ സെക്രട്ടറിയായി വി.പി. ലബീബ് മുഹ്സിനെ തിരഞ്ഞടുത്തു. ഫൈസൽ നാറാത്ത് സ്വാഗതവും റജീഷ് കടവ് നന്ദിയും പറഞ്ഞു.

NDR News
25 Jun 2023 09:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents