എൽ.ജെ.ഡി. കൊഴുക്കല്ലൂരിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: കൊഴുക്കല്ലൂർ എൽ.ജെ.ഡി. പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും ഉപഹാര സമർപ്പണവും നടത്തി എൽ.ജെ.ഡി. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. രതീഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എൽ.ജെ.ഡി. ജില്ലാ ജനറൽ സെക്രട്ടറി ഭാസ്ക്കരൻ കൊടുക്കല്ലൂർ, എൽ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. ബാലൻ, സെക്രട്ടറി സുനിൽ ഓടയിൽ, ബ്ലോക്ക് മെമ്പർ നിഷിത, പഞ്ചായത്ത് മെമ്പർ മിനി അശോകൻ കെ.എം. ബാലൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ വെച്ച് കുടുംബശ്രീ കലോത്സവത്തിന് സംസ്ഥാനതലത്തിൽ ഒപ്പനയിൽ എ ഗ്രേഡോട് കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കലാകാരികളെ അനുമോദിച്ചു. വി.പി. ഷാജി സ്വാഗതവും കെ. ലിഗേഷ് നന്ദിയും പറഞ്ഞു.

