പൂനത്ത് വനിതാലീഗ് സമ്മേളനം സംഘടിപ്പിച്ചു
എംകെ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു

പൂനത്ത് : കൂട്ടാലിട പൂനത്ത് വനിത ലീഗം സംഗമം സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന് വനിതാലീഗ് നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്ന് മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് എംകെ അബ്ദുസ്സമദ് പറഞ്ഞു .പൂനത്ത് വെച്ച് നടന്ന വനിതാലീഗ് യോഗത്തിൽ ഉത്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ജൂലായ് 22 നു കൂട്ടാലിടയിൽ നടക്കുന്ന കോട്ടൂർ പഞ്ചായത്ത് വനിതാലീഗിന്റ ഏക ദിന ക്യാമ്പ് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു .
സുഹ്റ ഇ .പി .ആധ്യക്ഷം വഹിച്ചു. എംപി .ഹസ്സൻകോയ ,സജ്നചിറയിൽ , ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷ്‌റ മുച്ചു ട്ടിൽ ടി.ഹസ്സൻകോയ, എം.കെ. ഹഫ്സത്, റൈഹാനത് കെ.കെ. ബുഷ്‌റ വാവോളി ,യൂസുഫ് പൊയിൽ ,ജമീല ഇ. പി.നിശാന കെ. കെ. എന്നിവർ പ്രസംഗിച്ചു.