ഉമ്മൻചാണ്ടിക്കുനേരേ ഉയർന്ന ലൈം ഗികാരോപണത്തിൽ കുമ്പസാരവുമായി പത്രപ്രവർത്തകൻ മാധവൻ കുട്ടി
മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിലും ഉമ്മൻ ചാണ്ടിയുണ്ട്

തിരുവനന്തപുരം : മുഖ്യ മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് ദേശാഭിമാനി മുൻ എഡിറ്റർ മാധവൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാധവൻകുട്ടി ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സിയെന്ന ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് വ്യക്തമാക്കിയാണ് മാധവൻകുട്ടി രംഗത്തെത്തിയത്. ദേശാ ഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്ററായിരിക്കുന്ന സമയത്താണ് “സരിത ” വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ലൈംഗിക ആരോപണം ഉയർന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണം കൊണ്ടു മൗനത്തിലൂടെ നൽകിയ അധാർമ്മിക പിന്തുണയിൽ താൻ ഇനിന്ന് ലജ്ജിക്കുന്നുവെന്നും മാധവൻകുട്ടി ഇപ്പോൾ പറഞ്ഞു.
മാധവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിലും ഓസി, ഉമ്മൻ ചാണ്ടിയുണ്ട്.
1 “ശൈലിമാറ്റം “”ഐ എസ് ആർ ഒ ചാരക്കേസ് “കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരു നീക്കങ്ങൾക്കു ഞാൻ മൂലം ഇന്ത്യൻ എക്സ്പ്രസ് നൽകിയ ഏക പക്ഷീയമായി എഡിറ്റോറിയൽ പിന്തുണ അങ്ങേയറ്റം ആധാർമികമെന്നു ഞാൻ അതിവേഗം തിരിച്ചറിഞ്ഞു. പലരെയും പോലെ ഞാനും അന്നത്തെ ഒഴുക്കി നനുസരിച്ചു നീന്തുകയായിരുന്നു .
2 “സരിത” വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും കോൺഗ്രസ് യു ഡി എഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.